ജയിലർ എ സർട്ടിഫിക്കറ്റ് നൽകേണ്ട സിനിമ; ഹർജിയുമായി അഭിഭാഷകൻ

ചെ​ന്നൈ: സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ജ​യി​ല​റി​ന് “എ’ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ‌അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ര​വി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

സി​നി​മ​യി​ൽ തലവെട്ടിമാറ്റുന്നതുൾപ്പെടെ അ​തി​ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​തി​നോ അ​നു​ക​രി​ക്കു​ന്ന​തി​നോ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടുന്നു.

നി​ല​വി​ൽ ചി​ത്ര​ത്തി​ന് U/A സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു​ള്ള​ത്. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​നി​മ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് U/A സ​ർ​ട്ടി​ഫി​ക്ക​റ്റ്.

കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി വെ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ബെ​ഞ്ച് അ​ടു​ത്ത​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment