നിര്‍മിതബുദ്ധിയുടെ അതിപ്രസരം ലോകമെമ്പാടും കാണാന്‍ കഴിയും. കലാ മേഖലകളിലും ആത്യാധുനിക മാറ്റങ്ങള്‍ക്ക് എഐ വഴിയൊരുക്കുന്നു. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എഐ ഉപയോഗിക്കുന്ന കലാകാരന്മാര് നിരവധിയാണ്.
അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുര്‍ മഞ്ഞ് മൂടിയാല്‍ എങ്ങനെയിരിക്കും. കലാകാരന്റെ സങ്കല്‍പ്പങ്ങളെ എഐ ഉപയോഗിച്ച് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ജയ്പുരിലെ പാഞ്ച് ബാട്ടി, ജല്‍ മഹള്, ജഗത്പുര, സിറ്റി പാര്‍ക്ക്, ആര് ടെക് മാള്‍, ആല്‍ബെര്‍ട്ട് ഹാള്‍ എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ച് കിടക്കുന്ന മനോഹര ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതിമനോഹരമായ കാഴ്ചകള്‍ക്ക് ആരാധകരേറുകയാണ്.
വാട്ട് ഇഫ് ജയ്പുര്‍ ഹാഡ് സ്നോഫോള്‍ എന്ന ക്യാപ്ഷനോട് കൂടി ജയ്പുര്‍ ഡ്രോണി എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയ വീഡിയോയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. നിര്‍മിതബുദ്ധി ഉപയോഗിക്കാന്‍ കലാകാരന് സ്വീകരിച്ച സര്ഗാത്മിക സമീപനത്തിനും പ്രശംസകളേറുന്നു. രസകരമായ കമന്റുകളുമായി സൈബര്‍ ലോകം വീഡിയോയെ ഏറ്റെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.