ഭൂമിയിലെ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അവയുടെ ആവാസ വ്യവസ്ഥകളും ചേർന്ന സന്പന്നതയാണു ജൈവവൈവിധ്യം.
ജൈവവൈവിധ്യത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒരു സംശയമുണ്ടായേക്കാം. ഇത്രയൊക്കെ പറയാൻ മാത്രം ഇതെന്താണ്? ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണുണ്ടാക്കാൻ പോകുന്നത്?
ഇതു നമ്മുടെ ജീവിതത്തെ ബാധിക്കുമോ? ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർ ത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണിക്കാൻ കാരണമായേക്കാം.
ഒരു ആവാസവ്യവസ്ഥയെ ഒരു വിമാനത്തോടുപമിച്ച പോൾ എർലിച്ചിന്റെ റിവറ്റ് പോപ്പർ സിദ്ധാന്തം ആവാസവ്യവസ്ഥയെ കൂടുതൽ മനസിലാക്കാൻ ഉപകരിക്കും. നിരവധി റിവറ്റുകൾ കൊണ്ടാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്.
ആവാസവ്യവസ്ഥയിലെ സ്പീഷീസുകളായി ഇവയെ കണക്കാക്കാം. വിമാനത്തിന് ഘടനാപരമായി നിർണായകമായ ഭാഗത്തുള്ള റിവറ്റുകൾ നഷ്ടപ്പെട്ടാൻ വിമാനം വേഗം നിലംപതിക്കും. മറ്റുള്ള ഭാഗങ്ങൾ നശിച്ചാൽ സാവധാനം വിമാനം തകരും. ഇതുപോലെ തന്നയാണു നമ്മുടെ ആവാസവ്യവസ്ഥയും.
ജൈവവൈവിധ്യത്തിന്റെ മൂന്നു തലങ്ങൾ
സ്പീഷീസ്: താഴെതട്ടിലുള്ള ജൈവജാതിയാണിത്. ഇനങ്ങൾ: ഒരേ സ്പീഷീസിൽ തന്നെയുള്ള ജീനുകളുടെ വ്യത്യാസങ്ങളാണിവ.
ഈ ഇനങ്ങളെല്ലാം ഒരേ ആവാസവ്യവസ്ഥയിലായിരിക്കില്ല ജീവിക്കുന്നത്. ജൈവവൈവിധ്യത്തിനു മൂന്നു തല ങ്ങളുണ്ട്.
1. ജനിതക വൈവിധ്യം അഥവാ ഇനങ്ങൾ: ഓരോ ജൈവജാതിയിലെയും ജീനുകളുടെ വ്യത്യാസമാണിതുകൊണ്ടുദ്ദേശിക്കുന്നത്. ജൈവവൈവിധ്യ ത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. നെൽച്ചെടി ന്ധഒറൈസ സറ്റെവ’ എന്ന സ്പീഷീസ് ആണ്. എന്നാൽ ഇതിൽ തവളക്കണ്ണൻ, തെക്കൻ ചീര തുടങ്ങി, പതിനായിരത്തിൽപ്പരം ഇനങ്ങളുണ്ട്.
2. ജൈവജാതി വൈവിധ്യം ഇതിന്റെ അടിസ്ഥാന ഘടകം സ്പീഷീസ് ആണ്. തെങ്ങ്, നെല്ല്, പശു, ആട് തുടങ്ങിയവ ഉദാഹ രണങ്ങളാണ്. ഭൂമുഖത്ത് 87 ലക്ഷം സ്പീഷിസുകളുണ്ടെങ്കിലും രേഖപ്പെ ടുത്തിയിട്ടുള്ളത് ഏതാണ്ട് 17 ലക്ഷം മാത്രമാണ്.
3. ആവാസവ്യവസ്ഥാ വൈവിധ്യം
ജീവികളും അവയുടെ ജൈവവും അജൈവ വുമായ ചുറ്റുപാടുകളും അവ തമ്മി ലുള്ള പരസ്പര ബന്ധവുമാണ് ആവാസവ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വനങ്ങൾ, പുൽമേടു കൾ, മരുഭൂമികൾ, കണ്ടൽക്കാടുകൾ, കാവുകൾ, തണ്ണീർത്തടങ്ങൾ, സമുദ്രം എന്നിങ്ങനെ അനേകം ആവാസ വ്യവസ്ഥകളുണ്ട്.
ജൈവവൈവിധ്യം തകർന്നാൽ?
ജൈവവൈവിധ്യം തകർന്നാൽ ജീവിവർഗങ്ങൾക്കു മുഴുവൻ ഭീഷണിയാകുമത്. ലോകത്ത് ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ 36 പ്രദേശങ്ങളെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകളാക്കിയിട്ടുണ്ട് . ഇവയിൽ നാലെണ്ണം ഇന്ത്യയിലാണ്. ന്ധപശ്ചിമഘട്ടവും ശ്രീലങ്കയും’ എന്ന ഹോട്ട്സ്പോട്ടിലാണ് കേരളമുള്ളത്.
ജൈവവൈവിധ്യ സംരക്ഷണത്തിന് രണ്ടുമാർഗങ്ങൾ
ജൈവവൈവിധ്യ സംരക്ഷണത്തിന് രണ്ടുതരം മാർഗങ്ങളുണ്ട്.
1. സ്വസ്ഥാനത്തുള്ള സംരക്ഷണം
ബയോസ്പിയർ റിസർവ് വനങ്ങൾ, നാഷണൽ പാർക്കുകൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി റിസർവുകൾ, കാവുകൾ, ബയോഡൈ വേഴ്സിറ്റി പൈതൃക കേന്ദ്രങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.
2. സ്വസ്ഥാനത്തിനു പുറത്തുള്ളത്
ബോട്ടാണിക്കൽ ഉദ്യാനങ്ങൾ, ബയോഡൈവേഴ്സിറ്റി പാർക്കുകൾ, മൃഗശാല, അക്വേറിയം, മിയാവാക്കി വനങ്ങൾ, ഫീൽഡ് ജീൻബാങ്കുകൾ എന്നിവ ഉദാഹരണങ്ങളാണ്.
ജൈവവൈവിധ്യം കൃഷിയിൽ
ബയോഡൈവേഴ്സിറ്റിയുടെ ഭാഗം തന്നെയാണ് അഗ്രോ ബയോഡൈ വേഴ്സിറ്റി അഥവാ കാർഷിക ജൈവ വൈവിധ്യം. കാർഷിക വിളകൾ, കന്നുകാലികൾ, വനം, മത്സ്യബ ന്ധനം എന്നിവയുൾപ്പെടെ ഭക്ഷണ ത്തിനും കൃഷിക്കും നേരിട്ടോ അല്ലാ തെയോ ഉപയോഗിക്കുന്ന സസ്യങ്ങ ളുടെയും മൃഗങ്ങളുടെയും സൂക്ഷ്മാ ണുക്കളുടെയും വൈവിധ്യവും വ്യതി യാനവുമാണ് ന്ധഅഗ്രോ ബയോഡൈ വേഴ്സിറ്റി’ എന്ന പദം കൊണ്ട് ഉദ്ദേശി ക്കുന്നത്. ഇതിനു നാലു വിഭാഗ ങ്ങളുണ്ട്.
1. വിളവെടുത്ത് ഉപയോഗിക്കുന്ന ജനിതക വിഭവങ്ങളുടെ വൈവിധ്യം
നാടൻ ഇനങ്ങൾ, അത്യുത്പാദന ശേഷിയുള്ളവ, ഭക്ഷണത്തിനും കാലിത്തീറ്റയ്ക്കും നാരുകൾക്കും ഇന്ധനത്തിനും ഒൗഷധ നിർമാണത്തിനും ഉപയോഗിക്കുന്ന മറ്റു സസ്യ ങ്ങൾ, കന്നുകാലികളും വളർത്തു പക്ഷികളും മത്സ്യങ്ങളും മറ്റു ജീവി കളും ഇതിൽ ഉൾപ്പെടുന്നു.
2. കർഷകർ നേരിട്ടു വിളവെടുക്കാത്ത എന്നാൽ, ഉത്പാദ നത്തെ പിന്തുണയ്ക്കുന്ന ജീവജാലങ്ങ ളുടെ വൈവിധ്യം: ഇതിൽ മണ്ണിലെ സൂക്ഷ്മാണുക്കൾ, പരാഗണസഹാ യികൾ, പരാദങ്ങൾ എന്നിവ ഉൾപ്പെ ടുന്നു.
3. കാർഷിക, ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുന്ന വിശാലമായ പരി സ്ഥിതിയിലുള്ളവ. കൃഷി, പുൽമേടു കൾ, വനം, ജലജീവികൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടും.
4. നേരിട്ടു വിളവെടുപ്പ് നടത്താത്ത ജീവിവർഗങ്ങൾ
വിളകളുടെയും കന്നുകാലികളുടെയും ന്ധവന്യ’ ബന്ധുക്കൾ, മണ്ണൊലിപ്പ് കുറയ്ക്കുന്നവ ഉൾപ്പെടുന്ന പരിസ്ഥി തി സസ്യങ്ങൾ.
കാർഷിക ആവാസവ്യവസ്ഥയുടെ വൈവിധ്യവും കാർഷിക ജൈവവൈ വിധ്യത്തിന്റെ ഭാഗമാണ്. കാർഷിക ജൈവവൈവിധ്യത്തിന്റെ പലഘട കങ്ങളും മനുഷ്യന്റെ ഇടപെടലില്ലാ തെ നിലനിൽക്കില്ല. പ്രാദേശിക അറിവും സംസ്കാരവും കാർഷിക ജൈവവൈവിധ്യ മാനേജ്മെന്റിന്റെ അവിഭാജ്യ ഘടകങ്ങളാണ്. തദ്ദേശീയ സസ്യങ്ങളും കാട്ടുമൃഗങ്ങളും വന്യ ഇനങ്ങളും നന്നായി പൊരുത്തപ്പെട്ടു പോകുന്ന വിള പരിക്രമങ്ങളും കാർ ഷിക വൈവിധ്യത്തിന്റെ ഭാഗമാണ്.
കൃഷിയിലെ ജൈവവൈവിധ്യം കുറയുന്നോ?
കാർഷിക മേഖലയുടെ അടിത്തറയായ വൈവിധ്യം ഇന്ന് പലതരത്തിലുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരി ക്കുന്നു. കൃഷിയുടെ വാണിജ്യവത് കരണം മൂലം കൃഷിയിടങ്ങളിൽ നിന്നു നാടൻ ഇനങ്ങൾ നാമാവശേഷമാ കുന്നു. ഈ പ്രവണത കാർഷിക ജൈവവൈവിധ്യ ശോഷണത്തിനും ഇടവരുത്തിയിട്ടുണ്ട്.
1900കൾക്കു ശേഷം കൃഷിയിടങ്ങളിലെ ഇനവൈവിധ്യത്തിൽ 75 ശതമാനവും കന്നുകാലികളിൽ 30 ശതമാനവും കുറവു വന്നിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ 27,000ൽ അധികം സസ്യങ്ങൾ ലോക ത്തുണ്ട്. എന്നാൽ മനുഷ്യരാശിക്കാ വശ്യമായ ആഹാരത്തിന്റെ 75 ശതമാ നവും 12 സസ്യങ്ങളുടെയും അഞ്ച് ജൈവജാതി മൃഗങ്ങളുടെയും സംഭാവ നയാണ്.
ഇവയിൽ നെല്ല്, ഗോതന്പ്, മക്കച്ചോളം എന്നിവ ആവശ്യമായ ആഹാരത്തിന്റെ 60 ശതമാനവും തരുന്നു. കേരളത്തിൽ ഇത് നെല്ല്, മരച്ചീനി, ഗോതന്പ് എന്നീ മൂന്നു ഭക്ഷ്യവിളകൾ എന്നു പറയേണ്ടിവരും.
ആധുനിക മനുഷ്യന്റെ ഭക്ഷ്യരീതിയും കാർഷിക ജൈവവൈവിധ്യശോഷണ ത്തിന് ഒരു കാരണമാണ്. മനുഷ്യർ ഒരേരീതിയിലുള്ള ഭക്ഷണരീതി സ്വീകരിക്കുവാൻ തുടങ്ങിയാൽ കർഷ കരും അതിനനുസരിച്ച് പെരുമാറും. മലയാളിയുടെ തീൻമേശയിലേക്കുള്ള ഗോതന്പിന്റെ കടന്നു കയറ്റം നെൽ കൃഷി കുറയാൻ ഇടയാക്കിയിട്ടുണ്ട്.
മനുഷ്യ ഇടപെടലിന്റെ ഫലമായി സമുദ്ര മത്സ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും വൈവിധ്യവും ഗുരുതരമായ ഭീഷണിയിലാണ്. മത്സ്യങ്ങളിൽ പുതിയ അധിനിവേശ ജാതികൾ രംഗപ്രവേശനം ചെയ്ത തുമൂലം കേരളത്തിന്റെ തനതു മത്സ്യ ജനുസുകൾ അപ്രത്യക്ഷമായി കൊണ്ടി രിക്കുകയാണ്.
ഈ രീതിയിലുള്ള ജനിതക ശോഷണം ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടാണ് ഗവേഷണ കേന്ദ്രങ്ങളിലും ജീൻ ബാങ്കുകളിലും ഇവ സംരക്ഷിക്ക പ്പെടണമെന്ന് നിഷ്കർഷിക്കുന്നത്. സ്വസ്ഥാനങ്ങളിൽ നിന്നു നഷ്ടപ്പെട്ടു പോയാലും ഇവ അവിടെയുണ്ടാകു മല്ലോ?
കാർഷിക ജൈവവൈവിധ്യ സംരക്ഷണം എങ്ങനെ ?
ലോകരാജ്യങ്ങൾ കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തിനു പൊതു വേ സ്വീകരിക്കുന്ന മാർഗം സ്വസ്ഥാന ത്തിനു പുറത്തുള്ള സംര ക്ഷണ രീതികളാണ്. വളരെ താഴ്ന്ന ഉൗഷ്മാവിൽ വിത്തുകൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാം.
ലോക രാജ്യ ങ്ങളുടെ വിത്തുസൂക്ഷിപ്പു കേന്ദ്രങ്ങ ളിലാകെ 74 ലക്ഷത്തിൽപരം വിവിധ ഇനം വിത്തുകൾ സൂക്ഷിക്കുന്നുണ്ട്. ഇതിനുള്ള സാങ്കേതിക സഹായം റോമിലെ ന്ധബയോവേഴ്സിറ്റി ഇന്റർ നാഷണൽ’ എന്ന സ്ഥാപനമാണു നൽകുന്നത്.
ഇന്ത്യയിൽ കാർഷിക വിളകൾ, കന്നുകാലികൾ, ഉപകാരികളായ കീടങ്ങൾ, സൂക്ഷ്മാണുക്കൾ, മത്സ്യ ങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനു ഇന്ത്യൻ കാർഷിക ഗവേഷണ കൗണ് സിലിന്റെ ആഭിമുഖ്യത്തിൽ വിപു ലമായ സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.
ഭാരതത്തിൽ കാർഷിക സസ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി ന്യൂഡൽഹിയിൽ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സസ് പ്രവർത്തിക്കുന്നു. കേരള ത്തിൽ തൃശൂർ കാർഷിക സർവകലാ ശാലയുടെ അടുത്ത് ഇതിനൊരു ഉപ കേന്ദ്രവുമുണ്ട്. ഇവർ നാലര ലക്ഷത്തിൽപ്പരം വിത്തിനങ്ങൾ സൂക്ഷി ക്കുന്നു.
കന്നുകാലികൾ, കോഴി, താറാവ് പോലുള്ളവയുടെ ഇനങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഹരിയാനയിലെ കർണാൽ എന്ന സ്ഥലത്താണ്.
അതു പോലെ തന്നെ, കാർഷിക പ്രാധാന്യ മുള്ള സൂക്ഷ്മജീവികൾ, പ്രാണികൾ, മൽസ്യസന്പത്ത് എന്നിവയ്ക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ട്. ഇതു കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിള, കന്നുകാലികേന്ദ്രീകൃതമായ മിക്ക ഗവേഷണകേന്ദ്രങ്ങളും ജേംപ്ലാസം ശേഖരങ്ങൾ സംരക്ഷിച്ചുവരുന്നു.
സംരക്ഷക കർഷകർ
അടുത്ത കാലത്തായി കാർഷിക ജൈവവൈവിധ്യം കാത്തു സൂക്ഷി ക്കുന്ന സംരക്ഷക കർഷകർ ( എന്നൊരു വിഭാഗം കർഷകരെ തിരിച്ചറിഞ്ഞു പ്രോത്സാ ഹിപ്പിക്കാനുള്ള ശ്രമം ലോകരാഷ് ട്രങ്ങൾ തുടങ്ങിയിട്ടുണ്ട്. കൃഷിയിട ങ്ങളിൽ തന്നെയുള്ള (ീി ളമൃാ രീിലെൃ്മശേീി) വൈവിധ്യ സംരക്ഷണമാണ് ഇവർ ചെയ്യുന്നത്.
നാടൻ ഇനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതിൽ നിന്നു വിത്തു സാന്പിളുകൾ സൂക്ഷിപ്പിനായി ഗവേഷണ കേന്ദ്രങ്ങളിലേക്ക് ഉടൻ തന്നെ മാറ്റേണ്ടതുണ്ട്. സംരക്ഷക കർഷകരെ തിരിച്ചറിഞ്ഞു പ്രോത് സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്നു.
കാർഷിക ജൈവവൈവിധ്യം കേരളത്തിൽ
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കേരളത്തിൽ കൃഷി ചെയ്യുന്ന വിളക ളുടെ ഒരു കണക്കെടുത്തിട്ടുണ്ട്. 358 വിളകൾ കൃഷിചെയ്യുന്നുണ്ടെന്നാണ് ഇതിൽ കണ്ടെത്തിയത്. തടിക്കു മാത്രമായി കൃഷി ചെയ്യുന്ന തേക്ക്, മഹാഗണി എന്നിവയെ ഈ കണക്കി ൽപെടുത്തിയിട്ടില്ല.
നാടനും വിദേശി യുമടക്കം 95 ഇനം പഴവർഗങ്ങൾ, 56 ഇനം പച്ചക്കറികൾ, ഒന്പത് ഇനം ധാന്യങ്ങൾ, പത്തിനം പയർവർഗങ്ങൾ, ആറിനം എണ്ണക്കുരുക്കൾ, 19 ഇനം കിഴങ്ങു വിളകൾ, ഏഴിനം സ്റ്റാർച്ച്- മധുര വിളകൾ എന്നിങ്ങനെയാണ് ഭക്ഷ്യയോഗ്യ വിളകളുടെ എണ്ണം. ഭക്ഷ്യയോഗ്യ വിളകൾ 202 എണ്ണമുണ്ട്. അഞ്ച് പാനീയ വിളകളും 21 സുഗന്ധ വിളകളും കൂട്ടാതെയുള്ള കണക്കാണിത്.
കാർഷിക ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം അതിസന്പ ന്നമാണ്. പക്ഷേ, അടുത്ത കാലത്തായി ജൈവവൈവിധ്യവും കാർഷിക വൈവിധ്യവും ധാരാളം വെല്ലുവിളികൾ നേരിട്ടു കൊണ്ടിരി ക്കുകയാണ്. ഈ വെല്ലുവിളികളെ അതിജീവിച്ചു കേരളത്തിന്റെ ജൈവ വൈവിധ്യം നിലനിർത്തുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഡോ. സി. ജോർജ് തോമസ്
ചെയർമാൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, തിരുവനന്തപുരം
ഫോണ്: 93497 59 355.