ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പൊതുവേ സമാധാനപരമായ അന്തരീക്ഷമാണെന്നാണ് പറയപ്പെടുന്നത്. തിരക്കുകൾ കുറഞ്ഞ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ. എന്നാൽ ഇവയ്ക്ക് പുറമേ മറ്റൊരു പ്രത്യേകതയുള്ള ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ.
പറഞ്ഞുവരുന്നത് മഹാരാഷ്ട്രയിലെ ജാകേകുർവാഡി എന്ന ഗ്രാമത്തെ കുറിച്ചാണ്. ഇവിടെ മദ്യവും പുകയിലയും നിരോധിച്ചിരിക്കുകയാണ്. മദ്യപിക്കരുത് പുകവലിക്കരുത് എന്നതിനൊപ്പം ഇവയൊന്നും ഈ ഗ്രാമത്തിൽ വിൽക്കാനും സാധിക്കില്ല. മദ്യപിക്കുന്നവർക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനവുമില്ല. പുറത്ത് നിന്നും മദ്യവുമായി ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ല
ഗ്രാമത്തലവനായ അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷംകൊണ്ടാണ് ഈ മാറ്റം പൂർണമായും സംഭവിച്ചത്. ഇത് മാത്രമല്ല, മറ്റൊരു കാര്യവും ഗ്രാമം നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.
ഈ ഗ്രാമത്തിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇത്.
മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്സിലിലാണ് ജകേകുർവാദി ഗ്രാമം. 1,594 ആളുകളാണ് ഇവിടെയുള്ളത്. നാല് വർഷം കൊണ്ട് മഹാരാഷ്ട്രയിലെ മാതൃകാഗ്രാമമായി ഈ ഗ്രാമം മാറിക്കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.