ജക്കാര്‍ത്ത:ഏഷ്യ കൺതുറക്കുകയാണ്. 18-ാമത് ഏഷ്യന്‍ ഗെയിംസിന് നാളെ തിരിതെളിയും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാധ്യമായി രണ്ടു നഗരങ്ങളിലായാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇന്തോനേഷ്യന്‍ നഗരമായ ജക്കാര്‍ത്തയിലും സൗത്ത് സുമാത്ര പ്രൊവിന്‍സിന്റെ തലസ്ഥാനമായ പാലെംബാഗുമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക പോരാട്ടത്തിന് വേദിയാകുക.
ജക്കാര്‍ത്തയിലെ പ്രധാന സ്റ്റേഡിയമായ ഗിലോറ ബംഗ് കര്ണോയിലാകും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ നടക്കുക. ഒളിമ്പിക് ഏഷ്യന്‍ കൗണ്‍സിലില്‍ അംഗങ്ങളായ 45 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 40 വിഭാഗങ്ങളിലായി 462 മത്സര ഇനങ്ങളാണ് ഇത്തവണയുള്ളത്. ജാവ്ലിന് താരം നീരജ് ചോപ്ര ഉദ്്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും.
ഇന്ത്യന്‍ പ്രതീക്ഷകള്‍
36 വ്യത്യസ്ത ഇനങ്ങളിലായി 572 ഇന്ത്യക്കാരാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഷൂട്ടിംഗ്, ബാഡ്മിന്റണ്‍,ഗുസ്തി എന്നിവയാണ് ഇന്ത്യയ്്ക്ക് ഏറെ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍. അത്ലറ്റിക്സിലും മികച്ച താരങ്ങളെയാണ് ഇന്ത്യ ഇത്തവണ ട്രാക്കിലിറക്കുക. മെഡല്‍ പ്രതീക്ഷയായ മൊഹമദ് അനസ് പുരുഷന്മാരുടെ 200 മീറ്റര്‍,400 മീറ്റര്‍ 4-400 റിലെ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. മലയാളിയായ ജിന്സണ് ജോണ്സണ് 400 മീറ്റര്‍,800 മീറ്റര്‍, 1500 മീറ്റര്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരിക്കും.
പുരുഷ അത്ലറ്റിക്സ് ടീമിലെ മറ്റ് അംഗങ്ങള്‍
400 മീറ്റര്‍- അരോകിയ രാജീവ്
800,1500 മീറ്റര്‍- മന്‍ജിത് സിംഗ്
5000, 10000 മീറ്റര്‍-ജി. ലക്ഷ്മണന്
ട്രിപ്പിള്‍ ജംപ്- അര്‍പീന്ദര്‍ സിംഗ്,രാകേഷ് ബാബൂ
ജാവ്ലിന് ത്രോ- ശിവ്പാല്‍ സിംഗ്, നീരജ് ചോപ്ര
ലോഗ് ജംപ്- ശ്രീശങ്കര്‍
ഹൈ ജംപ്- ചേതന്‍ ബാലസുബ്രഹ്മണ്യന്
ഷോട്ട് പുട്ട്- തജീന്ദ്രപാല്‍ സിംഗ് തൂര്‍, നവീന്‍ ചികാര
അത്ലറ്റിക്സില് തിളങ്ങാന്‍ വനിതാ ടീം
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യക്കുവേണ്ടി സ്വരണ്‍ മെഡല്‍ നേടിയ 18കാരി ഹിമാ ദാസാണ് ട്രാക്കില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ. 200,400 മീറ്റര്‍ ഓട്ടത്തിലാണ് ഹിമ ഇന്ത്യക്കായി ഇറങ്ങുന്നത്. മലയാളിയായ പി.യു ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ മത്സരിക്കുന്നുണ്ട്.
വനിതാ അത്ലറ്റിക്സ് ടീമിലെ മറ്റ് അംഗങ്ങള്‍
100,200 മീറ്റര്‍- ദ്യുതി ചന്ദ്
1500 മീറ്റര്‍ -മോനിക്ക ചൗധരി
5000,10000 മീറ്റര്‍- സഞ്ജീവനി ജാദവ്, സൂര്യ ലോകനാഥ്
ഹാമര്‍ ത്രോ- സരിതാ രോമിത് സിംഗ്
ഡിസ്കസ് ത്രോ- സന്ദീപ് കുമാരി, സീമ പൂനിയ
ജാവ്ലിന് ത്രോ- അന്നു റാണി
ലോംഗ് ജംപ് – വി. നീന
ഹെപ്റ്റാത്തലണ്‍- പൂര്‍ണിമ ഹെംബ്രാം, സ്വപ്ന ബര്മന്
ഇന്ത്യക്ക് ഏറ്റവും മെഡല്‍ പ്രതീക്ഷയുള്ള ഇനമാണ് ബാഡ്മിന്റണ്‍. കെ. ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, പി.വി സിന്ധു, സൈന നെഹ് വാള് എന്നിവര്‍ സിംഗിള്‍സ് ഇനങ്ങളില്‍ ഇന്ത്യക്കായി മത്സരിക്കും. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ ഫൈനലാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
മലയാളിയായ പി.ആര് ശ്രീജേഷ് നയിക്കുന്ന പുരുഷന്മാരുടെ ഹോക്കി ടീം സ്വര്ണമെഡല്ത്തന്നെ ലക്ഷ്യമിട്ടാണ് ജക്കാര്‍ത്തയിലേക്ക് പോയിരിക്കുന്നത്.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്,സുശീല്‍ കുമാര്‍ എന്നിവര്‍ ഗോദയിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ്. 15 ദിവസം നീണ്ടു നില്ക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് സമാപിക്കും.
11 സ്വര്‍ണവും ഒമ്പതു വെള്ളിയും 37 വെങ്കലവും നേടി കഴിഞ്ഞ തവണ ഇന്ത്യ എട്ടാമതായിരുന്നു.
മെഡൽ വാരാൻ മലയാളിക്കൂട്ടം
കോട്ടയം: ഏഷ്യന്‍ ഗെയിംസിനുള്ള 572 അംഗ ഇന്ത്യന്‍ സംഘത്തില്‍ 38 മലയാളി താരങ്ങള്‍. അത്ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതല്‍ മലയാളികളുള്ളത്: 12 പേര്.
വനിതാ വോളിബോള്‍ ടീമിലെ 14 പേരില്‍ പത്തും മലയാളികളാണ്. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍ താഴെ പറയുന്നവരാണ്. ആദ്യം പ്രഖ്യാപിച്ച ടീമിൽ ലോംഗ് ജംപിൽ നയന ജയിംസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന ട്രയൽസിൽ നയനയ്ക്ക് യോഗ്യത കണ്ടെത്താ നായില്ല. അതേസമയം, വി. നീന ജക്കാർത്തയ്ക്കു ടിക്കറ്റ് എടുത്തു.
അത്ലറ്റിക്സ്
മുഹമ്മദ് അനസ്, ജിന്സണ് ജോണ്സണ്, പി.കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, കെ.ടി. ഇര്ഫാന്, എം.ശ്രീശങ്കര്‍, എ.വി.രാകേഷ് ബാബു, പി.യു.ചിത്ര, ആര്.അനു, വി.നീന, ജിസ്ന മാത്യു, ബി.സൗമ്യ.
വോളിബോള്‍
വനിതകള്‍: അഞ്ജു ബാലകൃഷ്ണന്, കെ.എസ്.ജിനി, എസ്.രേഖ, ശ്രുതി മുരളി, കെ.പി.അനുശ്രീ, അഞ്ജലി ബാബു, എസ്.സൂര്യ, മിനിമോള്‍ ഏബ്രഹാം, അശ്വനി കണ്ടോത്ത്.
പുരുഷന്മാര്: സി.അജിത് ലാല്‍, ജി.കെ.അഖിന്.
ബാസ്കറ്റ്ബോള്‍
പി.എസ്.ജീന, സ്റ്റെഫി നിക്സണ്, പി.ജി.അഞ്ജന, പ്രിയങ്ക പ്രഭാകര്‍ എന്നിവര്‍ ബാസ്കറ്റ്ബോള്‍ വനിതാ ടീമിലുണ്ട്. ജീനയാണു ക്യാപ്റ്റന്‍.
മറ്റുള്ളവര്‍
സ്ക്വാഷ് – ദീപിക പള്ളിക്കല്‍, സുനന്യ കുരുവിള. നീന്തല്‍ – സജന് പ്രകാശ്. ബാഡ്മിന്റന്‍ – എച്ച്.എസ്.പ്രണോയ്. സൈക്ലിംഗ് – അലീന റെജി. കുറാഷ് – എന്‍.ബി. ബിനിഷ, പി.സി.അശ്വിന്. ഗോള്‍ഫ് – റെയ്ഹാന് തോമസ്. കനോയിങ് – ടി.ബി.ശിവശങ്കര്‍