Agra: 95-year-old Jal Devi standing as an independent candidate for upcoming UP assembly polls filed her nomination papers from Kheragarh pic.twitter.com/9VQ4Bu2EPI
— ANI UP (@ANINewsUP) January 25, 2017
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം ബാധകമല്ലെന്ന് തെളിയിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ജല്‍ ദേവി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഈ 95 കാരി. ആഗ്രയിലെ ഖേരാഗറില് നിന്ന് സ്വതന്ത്രയായാണ് ഇവര്‍ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണമെന്തെന്ന് ആരാഞ്ഞപ്പോള്‍, നിലവിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്നായിരുന്നു ജല്‍ ദേവിയുടെ മറുപടി.
മത്സരിച്ച് വിജയിച്ചാല്‍ അഴിമതി ഇല്ലാതാക്കുമെന്നും ഭരണനിര്‍വഹണം സുഗമമാക്കുമെന്നും ജല്‍ ദേവി പറഞ്ഞു. ശരീരം അനുവദിക്കുന്നിടത്തോളം കാലം ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹം. ജല്‍ ദേവി കൂട്ടിച്ചേര്‍ത്തു. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പത്രിക സമര്‍പ്പിക്കാന്‍ വീല്‍ ചെയറിലാണ് ജല്‍ ദേവി കളക്ട്രേറ്റില്‍ എത്തിയത്. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴു ഘട്ടങ്ങളായാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.