ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത്ര നല്ല ഒരു ഇന്‍ട്രോ ലഭിക്കുമെന്ന് കരുതിയില്ല.
എന്നെക്കാൾ സിനിമ സ്വപ്നം കണ്ടു ജീവിക്കുന്നവളാണ് എന്റെ മകള്‍ ദേവി. തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ വളരെ യാദൃശ്ചികമായിട്ടാണ് മഹേഷ് നാരായണനെ പരിചയപ്പെടുന്നത്.
പിന്നീട് 2019-ല്‍ മഹേഷ് എന്നെ ഫോണില്‍ വിളിച്ചു ഒരു അവസരമുണ്ടെന്നു പറഞ്ഞു. മകള്‍ക്ക് വേണ്ടിയായിരിക്കുമെന്നാണ് കരുതിയത്.
സ്ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ തന്നു. മകള്‍ ബഹ്റൈനില്‍ ബ്രിട്ടീഷ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ബിരുദ പഠനത്തിനായി യുഎസിലേക്ക് പോയി.
അതുകഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് സിനിമയാണ് തന്റെ പാഷന് എന്ന് മകള്‍ പറഞ്ഞത്. ഞാനും അവളുടെ അച്ഛനും അതിനു എതിര് നിന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛനോട് ഉറപ്പിച്ചു പറഞ്ഞ എന്നെത്തന്നെയാണ് ഞാന്‍ അവളില്‍ കണ്ടത്.
അവള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു.
-ജലജ