ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പത്താം വാർഡ് ഭംഗിയാക്കിയതിന് നവജീവൻ ട്രസ്റ്റ് ഹെഡ് നഴ്സിനെ അനുമോദിച്ചു. ആശുപത്രിയിലെ ഏറ്റവും വൃത്തിയുള്ളതും ചെടികൾ വച്ച് ഭംഗിയാക്കിയതുമായ പത്താം വാർഡിലെ ഹെഡ് നഴ്സ് ജലജാ മണിയേയാണ് നവജീവൻ ട്രസ്റ്റ് അനുമോദിച്ച് പുരസ്കാരം നല്കിയത്.
മെഡിക്കൽ കോളജിനെ സംബന്ധിച്ച് മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന രാഷ്ട്രദീപിക ലേഖകൻ പി.ഷണ്മുഖനെയും നവജീവൻ ട്രസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ ഇരുവർക്കും പുരസ്കാരം വിതരണം ചെയ്തു.
ഇന്നലെ മെഡിക്കൽ കോളജ് പിറ്റിഎ ഹാളിൽ നടന്ന ചടങ്ങിൽ ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകഷ്ണൻ, ആർ എംഒ ഡോ.ആർ.പി.രഞ്ചിൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവർ പങ്കെടുത്തു.