കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങവേ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. നിലവിലെ സാഹചര്യത്തില്‍ വഴിവിട്ടുനിയമനം നടത്തിയതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും മന്ത്രി ജലീല്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്.
മുഖ്യമന്ത്രി പിണറായിവിജയനെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുന്നതില് വിജയിച്ചുവെന്ന ബോധ്യമാണ് ജലീലിനുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടാനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്. ആക്ഷേപമുന്നയിച്ചവരോട് പരസ്യമായി കോടതിയില്‍ പോകാന്‍ വെല്ലുവിളിച്ച ജലീല്‍ ആ േരാപണം തന്നെബാധിച്ചിട്ടില്ലെന്ന മനോഭാവത്തിലുമാണ്.
കോടതിയില്‍ പോകാന്‍ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. കേസ് പരിഗണിച്ചശേഷം കോടതി എടുക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകം. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി.ജയരാജന്റെ രാജിപോലും തിടുക്കത്തിലായിരുന്നുവെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ വിവാദത്തില്‍ ധൃതിപിടിച്ചൊരു തീരുമാനം ഉണ്ടാകാനിടയില്ല.
ശബരിമലവിഷയം തന്നെയായിരിക്കും നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വലിയ ചര്‍ച്ചയാകുക. യോഗ്യതയുണ്ടായിട്ടും കെഎസ്എംഡിഎഫ്സിയില് നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്അറിയിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ജനറല്‍ മാനേജര്‍ തസ്തികരയിലേക്ക് അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഏഴില്‍ അഞ്ച് പേര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നാണ് ആരോപണം.