ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ മന്ത്രി രാ​ജിവ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജ​ലീ​ല്‍ എ​ന്തി​നാ​ണ് രാ​ജിവ​യ്‌​ക്കേ​ണ്ട​തെ​ന്ന് സി​പി​എം നേ​താ​വ് എം.​വി. ഗോ​വി​ന്ദ​ന്‍. കേ​സ് വ​ന്നാ​ലും ജ​ലീ​ല്‍ രാ​ജി വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി സു​താ​ര്യ​ത പു​ല​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ. പ​രി​പ​ക്വ​മാ​യ സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ പ​രി​പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കും. ഇ​പ്പോ​ള്‍ രാ​ജി വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ്. ഇ​പ്പോ​ഴും അ​യാ​ള്‍ പ​റ​യു​ന്ന​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഗേ​ജ് അ​ല്ലെ​ന്നാ​ണ്.

ര​ണ്ടാ​മ​ത്തെ ആ​ള്‍ അ​നി​ല്‍ ന​മ്പ്യാ​രാ​ണ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ങ്കി​ല്‍ ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ സ്വ​കാ​ര്യ കാ​റി​ലാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ്ണം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ മ​ത​ഗ്ര​ന്ഥ​ത്തി​ൻ​റ മ​റ​വി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​താ​ണ് പ​രി​ശോ​ധ​നാ വി​ഷ​യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം ഇ​ഡി മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത ഘ​ട്ട​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.

എ​ൻ​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ൻ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് വി​ന്യാ​സം.

Related posts

Leave a Comment