തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന കേസില്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്) ഹാജരാകണമെന്ന് ലോകായുക്ത. ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നിർദേശം.
വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ഹാജരാകുമെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. തവനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹർജിക്കാരൻ.