തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ കെ.ടി. ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം.
ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലാണ് ജലീൽ പരാതി നല്‍കിയത്. കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്.
അതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും ജലീൽ ആവശ്യപ്പെട്ടു.
നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഈ കേസിൽ കേന്ദ്ര ഏജന്‍സികള്‍ പോലും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല.
ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.