ജ​ലീ​ൽ രാ​ജി വ​യ്ക്ക​ണം; യുവജന സംഘനകളുടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു;  വി​വി​ധ ജി​ല്ല​ക​ളി​ൽ സം​ഘ​ർ​ഷം


കോട്ടയം: മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി.

കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനതിട്ട ജില്ലകളില്‍ യുവമോര്‍ച്ച, യൂത്ത് ലീഗ്, ബിജെപി, യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി.

കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്രം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കോഴിക്കോട്ട് പ്രകടനവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തൃശൂരിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നേതാവ് ഗോപാലകൃഷ്ണന് പരിക്കേറ്റു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. ഗ്രനേഡും പ്രയോഗിച്ചു.

ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ കെ.ടി. ജലീലിന്‍റെ കോലം കത്തിച്ചു. കോട്ടയത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എംസി റോഡിലിറങ്ങി. പ്രവർത്തകരെ പോലീസ് നീക്കി.

Related posts

Leave a Comment