കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ വിശദമായി പരിശോധിക്കുന്നു.
ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ളവയാണ് പരിശോധിക്കുന്നത്. ഇതിനായി വിവിധ മൊബൈല്‍ കമ്പനികളുടെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് അപേക്ഷ നല്കി .
കോള്‍ ഡീറ്റൈയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍) ലഭിച്ചാല്‍ ആരുമായെല്ലാം ആശയവിനിമയം നടത്തിയെന്നത് വ്യക്തമാവും. അതേസമയം ഫോണില്‍ നിന്ന് എന്തെങ്കിലും ഡീലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുന്നത് ഫോറന്‍സിക് പരിശോധനയിലൂടെയാണ്.
ഇതിനായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തേയും കസ്റ്റംസ് ബന്ധപ്പെട്ടിട്ടുണ്ട്. ഗണ്‍മാന്റെ ഫോണില്‍ ഒന്നില്‍ കൂടുതുല്‍ സിമ്മുകള്‍ ഉപയോഗിച്ചിരിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കും.
സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്.