ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച് ജെയിംസ് ആന്ഡേഴ്സണ്. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി. കരിയറിലെ 187-ാം ടെസ്റ്റിലാണ് ഇംഗ്ലീഷ് പേസറുടെ നേട്ടം.
ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ താരം കൂടിയാണ് ഈ ഇംഗ്ലീഷ് പേസര്‍. 708 വിക്കറ്റുകളുമായി ഷെയ്ന് വോണും 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനുമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാംദിവസം കുല്‍ദീപ് യാദവിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്ഡേഴ്സണ് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.
2018 ല്‍ ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ ഗ്ലെന്‍ മഗ്രാത്തിന്റെ 563 വിക്കറ്റ് നേട്ടം മറികടന്നതിന് ശേഷം ആന്ഡേഴ്സണ് ഇതിനകം തന്നെ പേസര്‍മാരില്‍ മുന്‍നിര ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ്.
അതിനിടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 477 റണ്‍സിന് ഓള് ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 259 റണ്‍സിന്റെ ലീഡുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എടുത്തിട്ടുണ്ട്. രണ്ടു റണ്‍സുമായി ബെന്‍ ഡക്കറ്റാണ് പുറത്തായത്. ആര്. അശ്വിനാണ് വിക്കറ്റ്.