ആ​ശു​പ​ത്രി​ക്കി​ട​യ്ക്കാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ചിട്ടും..! ​ഐ​സി​യു കി​ട​ക്ക ല​ഭി​ക്കു​മോ​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത ജാ​മി​യ അ​സി. പ്ര​ഫ​സ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഐ​സി​യു കി​ട​ക്ക ല​ഭി​ക്കു​മോ​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത് ആ​രാ​ഞ്ഞ ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ അ​സി. പ്ര​ഫ​സ​ർ ഡോ. ​ന​ബീ​ല സാ​ദി​ഖ് മ​രി​ച്ചു. 38 വ​യ​സാ​യി​രു​ന്നു.

ഡോ. ​ന​ബീ​ല സാ​ദി​ഖ് ഏ​പ്രി​ല്‍ 30 വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്നു.

ന​ബീ​ല മ​രി​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​ന്‍​പാ​ണ് അ​മ്മ നു​സാ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പി​താ​വി​നും രോ​ഗം ബാ​ധി​ച്ചെ​ങ്കി​ലും ഭേ​ദ​മാ​യി.

ഡോ. ​ന​ബീ​ല​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ആ​ശു​പ​ത്രി​ക്കി​ട​യ്ക്കാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.

ഒ​ടു​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ചു. അ​തി​നി​ട​യി​ലാ​ണ് മാ​താ​വ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മാ​താ​വി​നെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ന​ബീ​ല​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മാ​താ​വ് മ​രി​ച്ച കാ​ര്യം അ​വ​രെ അ​റി​യി​ച്ചി​ല്ല. ഓ​ക്സി​ജ​ന്‍റെ അ​ള​വ് താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment