ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജവാന്മാര്ക്കു വീരമൃത്യു.
ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം.
വനമേഖലയിലേക്കു രക്ഷപ്പെട്ട ഭീകരരെ സുരക്ഷാസേന പിന്തുടര്ന്നു. ഇതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്തു കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.