ഫരീദാബാദ്: ജമ്മു കാഷ്മീർ എംഎൽഎയായ മുതിർന്ന ബിജെപി നേതാവ് നഗ്രോട്ട ദേവേന്ദർ സിംഗ് റാണ(59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബിസിനസിൽനിന്നു രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ റാണ, ജമ്മുവിലെ ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്മെന്റിൽനിന്നാണ് റാണ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സഹോദരനാണ്.