ന്യൂഡൽഹി: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് നാളെ നടക്കും. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 ഇടങ്ങളിലാണ് നാളെ വിധിയെഴുതുന്നത്.
മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പിഡിപി ഒറ്റയ്ക്കാണ് പോരാട്ടം. ഇക്കുറി സൗത്ത് കാഷ്മീരിൽ ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പൂഞ്ച്, കത്വവ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മുകാഷ്മീർ കനത്ത ജാഗ്രതയിലാണ്. അതേസമയം, ഹരിയാനയിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.