ജ​മ്മു​കാ​ഷ്മീ​രി​ലെ പെ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​ ഭീ​ക​രാ​ക്ര​മ​ണം: അ​ഞ്ച് മ​ര​ണം

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പെ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബൈ​സാ​റി​ൻ എ​ന്ന കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക് ട്രെ​ക്കിം​ഗി​ന് പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രി​ല്‍ മൂ​ന്നു​പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടും.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഭീ​ക​ര​ർ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു ക​ള​ഞ്ഞു. വെ​ടി​യേ​റ്റ ആ​ളു​ടെ ഭാ​ര്യ​യാ​ണ് പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​ത്. സ്ഥ​ല​ത്ത് പോ​ലീ​സി​ന്‍റെ​യും സൈ​ന്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി.

Related posts

Leave a Comment