കോയന്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിലെ കോളജിൽ മോഷണക്കുറ്റം ആരോപിച്ചു വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ 13 പേരെ സസ്പെൻഡ് ചെയ്തു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 20ന് ആണു സംഭവം. സീനിയർ വിദ്യാർഥിക്കാണു മർദനമേറ്റത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂനിയർ വിദ്യാർഥികൾ സംഘമായി മർദിക്കുന്നതും സീനിയർ വിദ്യാർഥി നിലവിളിച്ചു കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.