കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം വൈഎംസിഎ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയിൽ പതിയുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെയാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന്റെ സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍മീഡിയകളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.