തമിഴ്നാട്ടുകാരുടെ പിറന്നാൾ ദിനമാണ് 1941 ജനുവരി 15! ഇനിമുതൽ ജനുവരി 15 തമിഴ്നാട്ടിൽ പൊതു അവധിയും ആയിരിക്കും. കാരണം അറിയുന്പോൾ ആശ്ചര്യം തോന്നാമെങ്കിലും തമിഴ്നാട്ടുകാർ ജനുവരി 15 ആഘോഷിച്ചു തിമിർക്കും.ലണ്ടൻ സ്വദേശിയായ ഒരു എൻജിനിയറുടെ ജന്മദിനമാണ് 1941 ജനുവരി 15. അതിനു തമിഴ്നാട്ടുകാർക്ക് എന്താന്നല്ലേ. അത് മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോണ് പെന്നിക്വിക്കിന്റെ ജന്മദിനമാണ്.
കൂടുതലൊന്നും വേണ്ടല്ലോ തമിഴ്നാട്ടുകാർക്ക് ആഘോഷിക്കാൻ. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി തമിഴ്നാട് സർക്കാർ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന നിയമസഭ യോഗമാണ് പെന്നി ക്വിക്കിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്.
തമിഴ്നാട്ടുകാർക്കു ദൈവത്തെപോലെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ജോണ് പെന്നി ക്വിക്ക്. ലണ്ടനിൽ ജനിച്ച ജോണ് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി.ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെ മദ്രാസ് പ്രവശ്യയിലെ മുല്ലപ്പെരിയാറിലെത്തി മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചു.
സ്വത്തുവകകൾ വിറ്റാണ് അണക്കെട്ടിനായി ഇദ്ദേഹം പണം കണ്ടെത്തിയത്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും മുല്ലപ്പെരിയാർ അണക്കെട്ട് പരിഹാരമായി.പെന്നി ക്വിക്കിന്റെ ജന്മദിനം എല്ലാ വർഷവും തമിഴ്നാട്ടിലെ കർഷക സംഘടനകൾ ആഘോഷിക്കാറുള്ളതാണ്. ഇനിമുതൽ പൊതു അവധി ദിവസവുമായിരിക്കും