തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റാസ്പുടിന് ഡാന്‍സിലൂടെ പ്രശസ്തരായവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും.
സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ഇത്രയധികം തരംഗമായ മറ്റൊരു വീഡിയോ വേറെയുണ്ടാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശംസകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിയത് അതുകൊണ്ടു തന്നെയായിരുന്നു.
ആ ഒരു വെറും 30 മിനിറ്റ് ഡാന്‍സ് വീഡിയോ കൊണ്ട് നവീന്‍,ജാനകി എന്നിവര്‍ക്ക് നിരവധി ആരാധകരും ഉണ്ടായി.
അതിനു ശേഷം നവീനും ജാനകിയും പങ്കുവെക്കുന്ന ചെറിയ ഓരോ വിശേഷങ്ങള്‍ പോലും ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്.
ഇതിനിടയില്‍ ജാനകിയുടെയും നവീന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട്കളും മറ്റും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പുതിയ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ജാനകി ഓം കുമാര്‍.
ഇത്തവണ താരം ഒറ്റക്കാണ് ഡാന്‍സുമായി എത്തിയിരിക്കുന്നത്. ഇതും ആരാധകര്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വിക്രം നായകനായ അന്യന് എന്ന സിനിമയില്‍ ”കാതല്‍ യാനൈ വരികിത് റെമോ.. ”എന്ന ഗാനത്തിനാണ് ജാനകി തകര്‍പ്പന്‍ ഡാന്‍സ് ആണ് താരം കാഴ്ച വച്ചിരിക്കുന്നത്.
കണ്ടാല്‍ കൂടെ ആടാനും കേട്ടാല്‍ കൂടെ പാടാനും തോന്നുന്ന തരത്തില്‍ തന്നെയാണ് താരം അതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഡാന്‍സ് സ്റ്റെപ്പുകള്‍ കിടിലം ആണ് എന്നതിനൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ഡാന്‍സുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ബോള്‍ഡ് ലുക്കിലുള്ള ഡ്രസ്സില്‍ ആണ് താരം ഡാന്‍സ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ താരത്തിന് നല്‍കുന്നത്.
താരം പങ്കുവെച്ച ഡാന്‍സ് വീഡിയോക്ക് താഴെ ഒരുപാട് പേര് കമന്റുകളുമായി എത്തുന്നുണ്ട് പലര്‍ക്കും അറിയേണ്ടത് നവീനെ കൂട്ടിയില്ലേ എന്നാണ്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ”യാരോ യാരോടീ.. ഒന്നോടെ പുരുഷന്..” എന്ന ഗാനത്തോടൊപ്പവും താരം ഡാന്‍സ് ചെയ്തിരുന്നു.