കൊല്ലം: അഞ്ചലിൽ വീടുകൾക്കുനേരെ കല്ലേറ് ജനങ്ങളിൽ ഭീതിപരത്തുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം ദൂരെയുള്ള വീടുകൾക്ക് നേരെയാണ് മാസങ്ങളായി കല്ലേറ്നടക്കുന്നത്. രാത്രിയിൽ കല്ലേറ് പതിവായതോടെ നാട്ടുകാർഭീതിയിലാണ്. പ്രദേശത്തുള്ള നാലോളം വീടുകളിൽ പലതവണകല്ലേറു നടന്നിട്ടുണ്ട് .കല്ലേറിൽ വീടുകളുടെയും ജനാലകളും തകർന്നുട്ടുണ്ട്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കല്ലെറിയുന്ന സംഘത്തെ കണ്ടെത്താൻ പോലീസിനോ നാട്ടുകാർക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തുടരെത്തുടരെ കല്ലേറ് നാടന്നതിനെ തുടർന്ന് അഞ്ചൽ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പൊലീസിന് നേരെയും കല്ലേറ് നടന്നു.
എന്നാൽ പ്രതികളെ പിടിക്കാൻ പോലീസിനും കഴിഞ്ഞില്ല. കല്ലെറിയുന്ന വരെ കണ്ടു പിടിക്കാൻ വേണ്ടി പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം രാത്രികാല െട്രോളിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സംശയാസ്പദമായി നാട്ടുകാർ ഒരാളെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ഇയാൾ നിരപരാധിയാണെന്ന് കണ്ട് പോലീസ് വെറുതെ വിട്ടു.
ഈയാളെ ചോദ്യംചെയ്യാൻപോലും പോലീസ് തയാറായില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. രാത്രിയിയിലെ കല്ലേറുകാരെ എത്രയും വേഗം കണ്ടു പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ല