തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് സമാപനം. ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്നലെ ആരംഭിച്ചു. ഇന്ന് നെയ്യാറ്റിൻകര മണ്ഡലത്തിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം ആറിന് തിരുവനന്തപുരം പട്ടണത്തിൽ പ്രവേശിക്കും. തന്പാനൂർ ആർ.എം.എസിന് മുന്നിൽ ജാഥയ്ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ച് ഗാന്ധി പാർക്കിലേക്ക് സമാപനസമ്മേളനം ഗാന്ധിപാർക്കിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
ഈ മാസം മൂന്നിന് കാസർഗോഡു നിന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി കൈമാറിയ പതാകയുമായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹായാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയാണ് ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്.
ഇന്ന് രാവിലെ കാഞ്ഞിരംകുളത്ത് നിന്നും യാത്ര ആരംഭിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ ബെന്നി ബഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ എം.എൽ.എമാരായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, എം.വിൻസന്റ്, കെ.എസ്.ശബരീനാഥാൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരൻ, എം.എം.ഹസൻ, തെന്നലബാലകൃഷ്ണപിള്ള തുടങ്ങിയവരും കെ.പി.സി.സി ഭാരവാഹികളായ തന്പാനൂർ രവി, ഡോ.ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്രപ്രസാദ്, സി.ആർ.ജയപ്രകാശ്, ജോസഫ് വാഴക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, എ.എ.ഷുക്കൂർ, കെ.സി.അബു, ജോണ്സണ് എബ്രഹാം, കെ.പി.അനിൽകുമാർ, ലതികാ സുഭാഷ്, മണ്‍വിള രാധാകൃഷ്ണൻ, ഐ.കെ.രാജു, അബ്ദുൾ മുത്തലീബ്, പി.എ.സലീം, ആർ.വത്സലൻ, മണക്കാട് സുരേഷ്, പഴകുളം മധു, എം.എം.നസീർ, അഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും.