പട്ടാമ്പി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുദിവസത്തെ വേതനം നല്കി പോലീസുകാര്‍ മാതൃകയായി. പട്ടാമ്പി സര്‍ക്കിളിലെ തൃത്താല, ചാലിശേരി, പട്ടാമ്പി സ്റ്റേഷനുകളിലെ പോലീസുകാരാണ് തങ്ങളുടെ ഒരുദിവസത്തെ വേതനം ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന ഉഷാദേവിയുടെ ചികിത്സയ്ക്കായി നല്കിയത്.പരുതൂര്‍ പഞ്ചായത്ത് കുളമുക്കില്‍ മുണ്ടായവളപ്പില്‍ രാജന്റെ ഭാര്യയായ ഉഷാദേവി ഡയലാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടുമക്കളും ദിവസക്കൂലിക്കാരനായ ഭര്‍ത്താവും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.
നിലവില്‍ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കും വഴിയില്ലാതെ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. ജനമൈത്രി പോലീസ് സ്റ്റേഷനുകളായ തൃത്താല, പട്ടാമ്പി, ചാലിശേരി എന്നിവിടങ്ങളിലെ 120-ഓളം പോലീസുകാരാണ് ഇവരുടെ ചികിത്സയ്ക്കായി ഈ സത്്കര്‍മം ചെയ്തത്. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.സുരേഷ് ഉഷാദേവിയുടെ വീട്ടിലെത്തി തങ്ങള്‍ സ്വരൂപിച്ച 86,000 രൂപ കൈമാറി. എസ്‌ഐമാരായ ആര്‍.രഞ്ജിത്ത്, ശ്രീനിവാസന്‍, ലെയ്‌സാദ് മുഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
3