കാഞ്ഞിരപ്പള്ളി: ജനപക്ഷം പാർട്ടി പ്രവർത്തകർ ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നു.പാർട്ടി പ്രവർത്തകരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും വിരുദ്ധമായി എൻഡിഎ മുന്നണിയിൽ ചേരുവാനുള്ള പി.സി. ജോർജ് എംഎൽഎയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നത്.
ജനപക്ഷം മുൻ ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ, യുവജനപക്ഷം മുൻ ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ, മണ്ഡലം പ്രസിഡന്റുമാരായ എം.എം. സലാവുദീൻ (എരുമേലി), പി.ഡി. ജോണ്‍ പൗവത്ത് (മുണ്ടക്കയം), ബിജു പ്ലാക്കൽ (ചിറക്കടവ്), ടോജോ നെടുംന്താനത്ത് (മണിമല), ജിമ്മി കുന്നത്തുപുരയിടം (കാഞ്ഞിരപ്പള്ളി) എന്നിവരുടെ നേതൃത്വത്തിലാണ് ജനപക്ഷം പ്രവർത്തകർ ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നത്.
യുവജനപക്ഷം നേതാക്കളായ സദാം കനിക്കുട്ടി, ദിലീപ് കൊണ്ടുപറന്പിൽ, ഷെഫീക് രാജ, അഖിൽ പെരുംന്തോട്ടംകുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനപക്ഷം പ്രവർത്തകരും ജനാധിപത്യ കേരളാ കോണ്‍ഗ്രസിൽ ചേർന്നു.
ഇന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന ലയന സമ്മേളനം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ആന്റണി മാർട്ടിൻ, റിജോ വാളാന്തറ, തോമസ് കുന്നപ്പള്ളി, മാത്യൂസ് ജോർജ്, ഫ്രാസീസ് തോമസ്, ജോർജ്കുട്ടി വളയം, ജോസ് പഴേതോട്ടം, ടോമി ഡൊമിനിക്, ജോസ് കൊച്ചുപുര, സാവിയോ പാന്പൂരി, മൈക്കിൾ ജെയിംസ് എന്നിവർ പ്രസംഗിച്ചു.