കാസര്‍ഗോഡ്: കൊറോണ വൈറസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും ജനതാ കര്‍ഫ്യൂവിനെയും മോശമായ ഭാഷയില്‍ അവഹേളിച്ചു കൊണ്ടുമുള്ള ശബ്ദ സന്ദേശം വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു.
ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ .വി. വിജയനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനെ അവഗണിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് പുറപ്പെടുവിച്ച ഉത്തരവുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന രീതിയിലും സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തി എന്ന് കാണിച്ച് കരിവേടകം പള്ളക്കാട്ടെ ഇ. മധുസൂദനന് നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.