തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനോടു സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒരുക്കങ്ങളെല്ലാം സജ്ജം.
കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും മെട്രോ ട്രെയിന്‍ സര്വീസുകളുംനിര്ത്തിവയ്ക്കും.
സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല.
വ്യാപാരി വ്യവസായികളുംവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.
ഇന്നു സ്വന്തം വീടും പരിസരവും പൂര്‍ണമായി വൃത്തിയാക്കുന്നതിനു ഓരോരുത്തരും ശ്രദ്ധിക്കണം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ സഹകരണം നല്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാൻ.
മത മേലധ്യക്ഷന്മാരും ജനതാ കര്‍ഫ്യുവിനു പൂര്‍ണമായും സഹകരണം വാഗ്ദാനം ചെയ്തു.
വൈകുന്നേരം അഞ്ചിന് സൈറൺ
പാത്രങ്ങൾ കൊട്ടിയോ കൈയടിച്ചോ ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിക്കണം.
അത്യാവശ്യ സ്വകാര്യ വാഹനങ്ങൾ പോലീസ് തടയില്ല
തിരുവനന്തപുരം: അത്യാവശ്യ കാര്യങ്ങൾക്കായി ഇന്നു പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ പോലീസ് തടയില്ല. ജനതാ കർഫ്യൂ ദിനമായ ഇന്നു പകൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ തടയണമെന്ന പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
അവശ്യസർവീസുകൾക്കും ഇതിലെ ജീവനക്കാർക്കും തടസവുമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് എല്ലാവരും വീടുകളിൽ കഴിയാൻ ശ്രമിക്കണം. ദീർഘദൂര ട്രെയിനുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഇന്നു നിശ്ചലമാകും.