സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഇന്ത്യ വിരുദ്ധ വാര്‍ത്തയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം. ഇന്ത്യയ്‌ക്കെതിരേ ചുട്ടമറുപടിയുമായി പാക്കിസ്ഥാന്‍ എന്ന തലക്കെട്ടിലായിരുന്നു ജനയുഗംഓണ്‍ലൈനില്‍ വാര്‍ത്ത നല്കിയത്. ഇതിനെതിരേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
വാര്‍ത്തയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- ഇന്ത്യയ്‌ക്കെതിരെ ചുട്ടമറുപടിയുമായി പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിനു ബദലായാണ് ഇന്ത്യക്കതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യുഎന്നിലെ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധി രംഗത്ത് എത്തിയത്. ദക്ഷിണേഷ്യയില്‍ ‘ഭീകരതയുടെ അമ്മയാണ്’ ഇന്ത്യയെന്ന് ലോധി പറഞ്ഞു. ക്രൂരതയുടെ വിളനിലമാണ് ഇന്ത്യ. അതിന് ഉത്തമ ഉദാഹരണമാണ് ജമ്മുകശ്മീരിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ നേരെയുള്ള പെല്ലറ്റ് ആക്രമണം.
ജമ്മു കശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നം ഇന്ത്യ മറച്ചുവെക്കുകയാണ്. ക്രൂരതയുടെ ക്യാംപെയിനാണ് ഇന്ത്യ കശ്മീരില്‍ നടത്തുന്നത്. വെടിവെച്ച് കൊലപ്പെടുത്തുകയും പാവപ്പെട്ട കശ്മീരി കുട്ടികളെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് അന്ധരാക്കുകയും ചെയ്യുകയാണ്. ലോകത്തെ പേര് കേട്ട ജനാധിപത്യ രാജ്യം ശരിക്കും ലോകത്തെ ഏറ്റവും വലിയ കപടനാട്ട്യക്കാരാണ് ലോധി പറഞ്ഞു.