തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.
ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്ന് വിമർശിക്കുന്നു.
ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുന്നു. സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍ യുദ്ധം നടത്തുകയാണ്.
വിസിമാരെയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളെയും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്.
വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അന്ധമായ രാഷ്്ട്രീയമനസും താന്‍പ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.