ന്യൂഡൽഹി: കേരളത്തിലെ പ്രശ്നങ്ങളുടെ പേരിൽ കേന്ദ്ര നേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താൻ ഡൽഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സി.കെ. ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഘടകകക്ഷിനേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.