ഇയാന്‍ ഫ്ളെമിംഗ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്.
ജെയിംസ് ബോണ്ട് ആരാധകര്‍ക്കായി സ്വപ്നതുല്യമായ ഒരു അവസരം മുന്നോട്ടുവെച്ചിരിക്കുകയാണ് വിംഗ്ഡ് ബൂട്സ് എന്ന വെബ്സൈറ്റ്.
ജെയിംസ് ബോണ്ടിന് ഇയാന്‍ ഫ്ളെമിംഗ് ജീവന് കൊടുത്ത റിസോര്‍ട്ടില്‍ താമസിക്കാനുള്ള സുവര്‍ണാവസരമാണ് ജെയിംസ് ബോണ്ട് ആരാധകർക്കു കൈവരുന്നത്.
ഗോള്‍ഡന്‍ ഐ
ജമൈക്കയിലുള്ള ഈ റിസോട്ടിന്റെ പേരാണ് ഗോള്‍ഡന്‍ ഐ. ഇവിടെവച്ചാണ് ഇയാന്‍ ഫ്ളെമിംഗ് 14 ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെയും സൃഷ്ടിച്ചത്.
ജെയിംസ് ബോണ്ടിന്റെയും ഇയാന്‍ ഫ്ളെമിംഗിന്റെയും ആരാധകര്‍ക്ക് ഗോള്‍ഡന്‍ ഐയില്‍ താമസിക്കാം. താമസിക്കാനാഗ്രഹിക്കു ന്നവര്‍ക്കു വിംഗ്ഡ് ബൂട്സ് എന്ന വെബ്സൈറ്റ് വഴി റിസോര്‍ട്ട് ബുക്ക് ചെയ്യാം.
പത്ത് അതിഥികള്‍ക്ക് താമസിക്കാം
റിസോര്‍ട്ടിലെ മൂന്നു മുറികളിലായി പത്ത് അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.
ഒരു മാസ്റ്റര്‍ ബെഡ് റൂം, ക്യൂന്‍ സൈസ് ബെഡ് റൂം, ഇരട്ടക്കിടക്കയുള്ള ഒരു മുറി എന്നിങ്ങനെയാണ് റിസോര്‍ട്ടിനുള്ളിലെ സൗകര്യങ്ങൾ.
ഓരോ മുറിയ്ക്കും പ്രത്യേകം ഉദ്യാനവും നീന്തൽക്കുളവും സജ്ജീകരിച്ചിട്ടുണ്ട്. ബട്ലറുള്ളതിനാല് എളുപ്പത്തില്‍ ഭക്ഷണവും കിട്ടും.
ബീച്ചിലൂടെയും ഉദ്യാനത്തിലൂടെയുമുള്ള നടത്തവും സ്പാ, യോഗ തുടങ്ങിയവയും താമസിക്കാനെത്തുന്നവര്‍ക്ക് ഏറെ വിനോദം നല്‍കുന്നതാണ്.
ചെലവെത്ര?
3,19,463 രൂപയാണ് പത്ത് രാത്രി റസോര്‍ട്ടില്‍ താമസിക്കാനും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിനുമടക്കമുള്ള ചെലവ്.
ഇയാന്‍ ഫ്ളെമിംഗ് അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്നു വെറും പത്ത് മിനറ്റ് മാത്രമേ ഈ വില്ലയിലേക്ക് ദൂരമുള്ളു.
അല്ലെങ്കില്‍ മോണ്ടേഗോ ബേയില്‍ നിന്നോ ഗിംഗ്സ്റ്റോണില് നിന്നോ രണ്ട് മണിക്കൂര്‍ യാത്ര. കോവിഡ് മൂലം ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ഇറങ്ങാന്‍ വൈകുമെന്ന വിഷമത്തിലാണ് ആരാധകര്‍.
ഈ വിഷമത്തിനൊരു പരിഹാരമാകട്ടെ ഈ ഓഫർ.