മുസാഫർനഗർ: ഉത്തർപ്രദേശിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. രണ്ടാം ഭാര്യക്കൊപ്പം കൂടുതൽ സമയം കഴിയുന്നതായും തന്നെ അവഗണിക്കുന്നതായും ആരോപിച്ചായിരുന്നു യുവതിയുടെ കടുംകൈ പ്രയോഗം.
ബുധനാഴ്ച മുസാഫർനഗറിലെ മിംലാനയിലായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്. മക്കളില്ലാതിരുന്നതിനെ തുടർന്ന് ഭാര്യയുടെ സമ്മതത്തോടെയാണ് യുവാവ് വീണ്ടും വിവാഹിതനായത്.
രണ്ടാം ഭാര്യ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതോടെ ഇയാൾ ഏതാനും നാളുകളായി രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നു. ഇതിൽ രോഷംപൂണ്ടാണ് ആദ്യ ഭാര്യ കടുംകൈ ചെയ്തത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ആദ്യ ഭാര്യക്കെതിരെ കേസെടുത്തു.