ഇടുക്കി: കുടുംബ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലിയില്‍ ജെനിഷ് (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി മദ്യലഹരിയില്‍ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു.പേരക്കുട്ടികളെ ജനീഷ് മര്‍ദിക്കുന്നതിനിടയില്‍ ഇവരെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്റെ വലതു കൈക്ക് വെട്ടേറ്റു.
ഗുരുതരമായി പരിക്8കേറ്റ ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.
തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയിലെടുത്തു. ജനീഷ് സ്ഥിരം മദ്യപാനിയായിരുന്നെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.