തിരുവനന്തപുരം: പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മയായതെന്ന് ജനീഷ് കുമാർ എംഎൽഎ.
കൊറോണ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
ജനുവരി 30-നാണ് കേരളത്തിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾതന്നെ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
വൈറസിനെതിരെ പ്രതിരോധം തീർത്തു, നമ്മൾ വിജയിച്ചു. പിന്നീട് പത്തനംതിട്ടയിൽ എത്തി- ജനീഷ് കുമാർ പറഞ്ഞു.
പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്തു പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ജനഹൃദയങ്ങളിൽ ഇടം നേടിയത്. അസൂയപ്പെട്ടിട്ടു കാര്യമില്ല.
ലോകം മുഴുവൻ ഒരുമിച്ചുനിന്നു മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്നും ജനീഷ് കുമാർ പറഞ്ഞു.