തിരുവനന്തപുരം: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്, പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടി.
കൊച്ചുവേളി വിനായകനഗർ പുച്ചുവീട് കോളനിയിൽ അനിൽകുമാർ (ജാങ്കോ,37) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ നാടൻ ബോംബെറിഞ്ഞ് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പേട്ട എസ്ഐ രതീഷിനും സംഘത്തിനും നേരെയാണ് ഇയാൾ ബോംബേറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ പിടികൂടുകയായിരുന്നു. നേരത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ നാടൻ ബോംബെറിഞ്ഞതിനെ തുടർന്ന് ഒരു പോലീസുകാരന്റെ കേൾവിശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പ്രദേശവാസികളെ ആക്രമിക്കുന്ന വിവരം അറിഞ്ഞാണ് പോലീസ് സംഘം കോളനിയിലെത്തിയത്.
നിരവധി ക്രിമിനൽ കേസ് പ്രതിയായ ഇയാളെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, പേട്ട സിഐ റിയാസ് രാജ, പേട്ട എസ്ഐ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.