ബ്രസൽസ്: ജോൺസൻ ആൻഡ് ജോൺസന്റെ കീഴിലുള്ള ബെൽജിയൻ മരുന്നു നിർമാണ കന്പനിയായ ജാൻസൻ വികസിപ്പിച്ച കോവിഡ് വാക്സിൻ 66 ശതമാനം ഫലക്ഷമത കാണിക്കുന്നതായി റിപ്പോർട്ട്.
മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഇത് ഒറ്റത്തവണ കുത്തിവച്ചാൽ മതിയെന്ന പ്രത്യേകതയുണ്ട്. അന്താരാഷ്ട്രതലത്തിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിലാണു ഫലക്ഷമത വ്യക്തമായത്.
രണ്ടു ഡോസുകൾ നല്കിയാൽ ഫലക്ഷമത വർധിക്കുമോ, കൂടുതൽ കാലം പ്രതിരോധശേഷി നിലനിൽക്കുമോ എന്നീ കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
അതേസമയം, കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരേ 57 ശതമാനം ഫലക്ഷമതയേ ഈ വാക്സിൻ കാണിക്കു ന്നുള്ളൂ.