കൽപ്പറ്റ: സി.കെ. ജാനു ഭൂസമരമെന്നപേരിൽ ഇപ്പോൾ ഇറങ്ങിത്തിരിക്കുന്നത് സംഘപരിവാർബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ബിജെപി ക്യാന്പിലേക്ക് ജില്ലയിലെ ആദിവാസികളെ എത്തിക്കാനുള്ള നീക്കം വിലപ്പോവില്ല. നൂറുകണക്കിന് ആദിവാസികൾക്ക് ഇനിയും ഭൂമി ലഭിക്കേണ്ടതുണ്ട്. മുഴുവൻ ആദിവാസികൾക്കും അർഹമായ ഭൂമി ലഭിക്കണമെന്നുതന്നെയാണ് എകഐസ് ആവശ്യപ്പെടുന്നത്. അത് മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് മാത്രംപോര.
ആദിവാസികൾക്ക് പൊതുവായി ഭൂമി നൽകുന്പോൾ അവരെ വിഭജിച്ച് നിർത്തുന്നത് ഗുണകരമാവില്ല. ആദിവാസികൾക്ക് ഭൂമി നൽകുന്നതിനുള്ള നടപടികൾ നീണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം ജാനുവിന് തന്നെയാണ്. ജനാധിപത്യമര്യാദ പ്രകാരം സർക്കാരുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതെ പെട്ടെന്ന് സമരവുമായി വരുകയാണ് ജാനു. ഇത് ദുരുദ്ദേശപരമാണെന്നും എകെഎസ് പറഞ്ഞു.