ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് സ്വസ്ഥമായി വീട്ടിൽ ഇരിക്കാൻb എന്ന് പലപ്പോഴെങ്കിലും നമ്മൾ തമാശ രൂപയുടെ പറയാറുണ്ട്. എന്നാൽ ജോലിക്ക് പ്രവേശിക്കുമ്പോഴാണ് അതിന് ബുദ്ധിമുട്ടും പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്നത്.
ചില സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾക്ക് നല്ല പ്രഷർ ആയിരിക്കും. മാസാവസാനം എത്തിയാൽ ടാർഗറ്റ് അച്ചീവ് ചെയ്യാൻ നെട്ടോട്ടം ഓടുന്ന ജീവനക്കാരുടെ അവസ്ഥയിൽ ഇപ്പോഴും കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇക്കൊല്ലം ബാങ്ക് ജീവനക്കാരെ കാത്തിരിക്കുന്ന അവധികൾ കുറച്ചൊന്നുമല്ല.
ജനുവരി മാസം തന്നെ 15 അവധികളാണ് ബാൻ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്നത്. അവ ഏതൊക്കെ ആണെന്ന് നോക്കാം.
ജനുവരി 1: പുതുവത്സര ദിനം (പുതുവർഷ ദിനത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 2: പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 5: ഞായറാഴ്ച (എല്ലാ ബാങ്കുകളിലും അവധിയാണ്)
ജനുവരി 6: ഗുരു ഗോവിന്ദ് സിംഗ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ഗുരു ഗോവിന്ദ് സിംഗ് ജയന്തി ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 11: രണ്ടാം ശനിയാഴ്ച (മാസത്തിലെ രണ്ടാം ശനിയാഴ്ച രാജ്യത്തുടെനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.)
ജനുവരി 12: ഞായറാഴ്ചയും സ്വാമി വിവേകാനന്ദ ജയന്തിയും (ഞായറാഴ്ച എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും. ഇതേ ദിവസം തന്നെയാണ് സ്വാമി വിവേകാനന്ദ ജയന്തിയും.)
ജനുവരി 14: മകരസംക്രാന്തിയും പൊങ്കലും (മകരസംക്രാന്തിയും പൊങ്കലും പ്രമാണിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 15തിരുവള്ളുവർ ദിനം, മാഗ് ബിഹു, മകരസംക്രാന്തി (തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം പ്രാദേശിക ആഘോ ഷങ്ങൾ നടക്കുന്നതിനാൽ ബാങ്ക് പ്രവർത്തിക്കില്ല.) ജനുവരി 16: ഉജ്ജവർ തിരുനാൾ (ഉജ്ജവർ തിരുനാൾ പ്രമാണിച്ച് തമിഴ്നാട്ടിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 19: ഞായറാഴ്ച (എല്ലാ ബാങ്കുകളും അവധിയാണ്)
ജനുവരി 22: ഇമോയിൻ (മണിപ്പൂരിലെ ഇമോയിൻ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല)
ജനുവരി 23: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി (നേതാജിയുടെ ജന്മവാർഷികം ആയതിനാൽ മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.)
ജനുവരി 25: നാലാം ശനിയാഴ്ച (എല്ലാ ബാങ്കുകൾക്കും അവധിയാണ്)
ജനുവരി 26: റിപ്പബ്ലിക് ദിനം (റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധിയാണ്)
ജനുവരി 30: സോനം ലോസർ (ഈ ആഘോഷം സിക്കിമിലാണ്. അതിനാൽ അവിടെ ബാങ്കുകൾക്ക് അവധിയായിരിക്കും.)