അർജുൻ കപൂർ ആണ് തങ്ങളുടെ ശക്തിയെന്ന് അദ്ദേഹത്തിന്റെ അർദ്ധ സഹോദരിയും അന്തരിച്ച നടി ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ.
അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിലാണ് ജാൻവി, അർജുനും അൻഷുലയ്ക്കും ഖുഷിക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തങ്ങളുടെ ശക്തി അർജുനാണെന്നും അർജുനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും കുറിച്ചത്.
ജാൻവിയുടെ പിതാവ് ബോണി കപൂറിന് ആദ്യ ഭാര്യ മോനയിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും. ശ്രീദേവിയുടെ മരണ ശേഷമാണ് അർജുനും അൻഷൂലയും ജാൻവിയുമായി അടുക്കുന്നത്. മാത്രമല്ല ശ്രീദേവിയുടെ സംസ്കാര സമയത്ത് എല്ലാത്തിനും മുമ്പിൽ നിന്നതും അർജുനായിരുന്നു.