നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. മാതാപിതാക്കള്‍ക്ക് പിന്നാലെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു.
ഇപ്പോള്‍ ബോളിവുഡിലെ അറിയപ്പെടുന്ന മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് താരപുത്രി.ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി.
ഇതിനിടയില്‍ ആരാധകരുമായി കിടിലനൊരു സംഭാഷണത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് താരപുത്രി. ആരാധകരിൽ ലഭിച്ച ചോദ്യങ്ങൾക്കെല്ലാം മാസ് മറുപടി നൽകിയതിന്റെ പേരിലാണ് ജാൻവി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
സിനിമയുടെ ഇടവേളകളിലും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ജാന്‍വി കപൂര്‍. പുതിയ ഫോട്ടോഷൂട്ട് പങ്കുവയ്ക്കുന്നതിനൊപ്പം ഇടയ്ക്ക് ആരാധകരുമായി സംവദിക്കാറുമുണ്ട് നടി.
ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ എന്ന സെക്ഷന്‍ നടി പങ്കുവെച്ചിരുന്നു. ആരാധകര്‍ക്ക് നടിയോട് എന്ത് വേണമെങ്കിലും ചോദിക്കാനുള്ള അവസരമാണിത്.
പലരും രസകരമായ ചോദ്യങ്ങളുമായി വന്നപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. തന്നെ ആകര്‍ഷിച്ച ഒത്തിരി ചോദ്യങ്ങള്‍ക്കും ജാന്‍വി ഉത്തരം കൊടുത്തിരുന്നു.
അതിലൊരു ചോദ്യം “നമുക്ക് ചുംബിച്ചാലോ’ എന്നായിരുന്നു. പെട്ടെന്ന് ഈ ചോദ്യം കേട്ടാല്‍ നടി എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകരും ചിന്തിക്കാം.
എന്നാല്‍ വളരെ ലളിതമായിട്ടുള്ള രീതിയില്‍ “നോ’ എന്ന് മാത്രമാണ് നടി ഇതിന് മറുപടിയായി പറഞ്ഞത്. അതിനൊപ്പം മാസ്ക് വെച്ചിട്ടുള്ള ഒരു സെല്‍ഫി ചിത്രവും പങ്കുവെച്ചിരുന്നു.
ചോദ്യത്തിലുള്ള അതൃപ്തി വ്യക്തമായി തന്നെ ജാന്‍വി ഇതിലൂടെ പറഞ്ഞുവെന്നാണ് ജാൻവിയുടെ ആരാധകർ പറയുന്നത്. ശാന്തമായി മറുപടി പറഞ്ഞ ജാന്‍വിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.
മുന്നോട്ടുള്ള ജീവിതത്തില്‍ പലപ്പോഴായി വിമര്‍ശനങ്ങളും ഗോസിപ്പുകളുമൊക്കെ കേള്‍ക്കേണ്ടി വരും. അപ്പോഴും ധൈര്യം കൈവിടാതെ മുന്നോട്ട് പോവാന്‍ ജാന്‍വിയ്ക്ക് കഴിയട്ടേ എന്നാണ് ആരാധകരുടെ ആശംസ.