അമ്മയുടെ മരണ വാർത്ത ഉൾക്കൊള്ളാൻ ആയിരുന്നില്ല. അതിനാൽതന്നെ എന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.
സമയമുണ്ടായില്ല അല്ലെങ്കിൽ അന്ന് സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ സമയം അനുവദിച്ചില്ലെന്ന് പറയാം. നാമെല്ലാവരും കടന്നുപോകുന്ന നിഷേധത്തിന്റെ ഒരു ഘട്ടമുണ്ട്.
ശവദാഹത്തിനുശേഷം ഷൂട്ടിന് പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഷൂട്ട് നിർത്തിവച്ചിരുന്നു. എനിക്ക് തിരിച്ചു പോകണമെന്നും സെറ്റിൽ എല്ലാവർക്കുമൊപ്പം ഷൂട്ട് ചെയ്യണമെന്നും ഞാൻ ആ സമയങ്ങളിൽ അതിയായി ആഗ്രഹിച്ചിരുന്നു.
അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ മനസ് എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി. എനിക്ക് അഭിനയിക്കാനോ കാമറയ്ക്ക് മുന്നിൽ നിൽക്കാനോ അവസരം ഇല്ലായിരുന്നുവെങ്കിൽ എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ജീവിതത്തിൽ ഒരു ലക്ഷ്യവും ഉണ്ടാകുമായിരുന്നില്ല. –ജാൻവി കപുർ