ബോളിവുഡിലെ നായികമാരിൽ ഒരാളാണ് ജാന്‍വി കപൂര്‍. ഇതിഹാസ താരം ശ്രീദേവിയുടെ മകളെന്ന ലേബലില്‍ നിന്നും പുറത്തുകടന്ന് അഭിനയത്തില്‍ സ്വന്തമായൊരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ കഴിഞ്ഞ താരസുന്ദരിയാണ് ജാൻവി.
അമ്മയുടെ ശിക്ഷണത്തിലൂടെയാണ് ജാന്‍വി അരങ്ങേറ്റത്തിനായി തയാറെടുത്തത്. എന്നാല്‍ ജാന്‍വിയുടെ ആദ്യ സിനിമ പുറത്തുവരുന്നതിനുമുമ്പുതന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു.
അമ്മയുടെ വേര്‍പാടിന്റെ വേദനയും പേറിയാണ് ജാന്‍വി കപൂര്‍ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതും അരങ്ങേറിയതുമെല്ലാം.
2018-ല്‍ ജാന്‍വിക്ക് 21 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ശ്രീദേവിയുടെ വിയോഗം. കുട്ടിക്കാലം മുതല്‍ തന്നെ അമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ജാന്‍വി തന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു.
കൗമാരകാലമായപ്പോള്‍ തന്നെ തന്റെ വിവാഹത്തെക്കുറിച്ചും പുരുഷസങ്കല്പത്തെക്കുറിച്ചുമെല്ലാം ജാന്‍വി അമ്മയുമായി സംസാരിച്ചിരുന്നു.
അതേക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ജാന്‍വി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിപ്പോൾ വീണ്ടും വൈറലാവുകയാണ്
ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്കു തീരെ താത്പര്യമില്ലായിരുന്നു. അമ്മ ഒരാളെ കണ്ടെത്തിത്തരും എന്നുതന്നെയാണ് പറഞ്ഞിരുന്നത്. കാരണം ഞാന്‍ എളുപ്പത്തില്‍ ആണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാകുമെന്നാണ് ജാൻവി പറഞ്ഞത്.
താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹത്തെക്കുറിച്ചും ജാന്‍വി തുറന്നുപറഞ്ഞിരുന്നു. എനിക്ക് വളരെ റിയലായ അനുഭവമാണ് ആവശ്യം. ഫാന്റസിയോടോ ആര്ഭാടത്തോടോ താത്പര്യമില്ല.
ഞാനുമായി വളരെയടുപ്പമുള്ള ആളുമായി ആയിരിക്കണം വിവാഹം. എന്തായാലും വിവാഹം വളരെ പരമ്പരാഗതമായ രീതിയില്‍ തിരുപ്പതിയില്‍ നടക്കുമെന്ന് എനിക്കറിയാം.
കാഞ്ചീവരം സാരി ഉടുത്ത് അതീവലളിതമായി ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം. വിവാഹത്തിനു ശേഷം വലിയൊരു സദ്യയും കാണും.
അതില്‍ ഇഡലി, സാമ്പാര്‍, തൈര് സാദം തുടങ്ങി എല്ലാ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും ഉണ്ടായിരിക്കും. അതെനിക്ക് വളരെ പ്രിയപ്പെട്ടതാണ്- ജാന്‍വി കപൂര്‍ പറയുന്നു.