പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ശ്രീദേവി. ശ്രീദേവിക്കു പിന്നാലെ മകൾ ജാൻവി കപുറും സിനിമാരംഗത്തേക്കു വന്നു. ശ്രീദേവിയെപ്പോലെ മികച്ച നടിയായി മാറാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം അഭിനയത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ജാൻവിക്ക് കേൾക്കേണ്ടി വന്നിട്ടില്ല.
നിർമാതാവായ ബോണി കപുറാണ് ജാൻവിയുടെ അച്ഛൻ. കുടുംബ സ്വാധീനം കൊണ്ടു മാത്രമാണ് തുടരെ പരാജയ സിനിമകളുണ്ടായിട്ടും ജാൻവി ബോളിവുഡിൽ നിലനിൽക്കുന്നതെന്നാണു വിമർശകർ പറയുന്നത്.
ജാൻവിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 82 കോടിയുടെ ആസ്തി ജാൻവിക്കുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ജാൻവി വാങ്ങുന്ന പ്രതിഫലം.
ഒരുപിടി ബ്രാൻഡുകളുടെ പരസ്യത്തിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ പരസ്യങ്ങൾക്ക് വാങ്ങുന്നു. മുംബൈയിൽ നിരവധി പ്രോപ്പർട്ടികളും ജാൻവിക്കുണ്ട്. മുംബൈയിൽ നടി താമസിക്കുന്ന വീടിനു കോടികളാണുവില. ആഡംബര കാറുകളുടെ ഒരു ശേഖരവും ജാൻവിക്കുണ്ട്.
ഒരു മാഗസിനിലാണ് ജാൻവിയുടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇതിനകം ഇവ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങാൻ മാത്രം എന്താണ് ജാൻവി ഇതുവരെ കരിയറിൽ ചെയ്തതെന്ന് ഇവർ ചോദിക്കുന്നു. കരിയറിൽ എടുത്തുപറയാൻ ഹിറ്റ് സിനിമകൾ ജാൻവിക്കില്ല. ചെയ്യുന്ന സിനിമകളിൽ പലതും തെന്നിന്ത്യൻ സിനിമകളുടെ റീമേക്കാണ്.
നിർമാതാവായ പിതാവ് ബോണി കപുറിന്റെയും കുടുംബ സുഹൃത്തായ കരൺ ജോഹറിന്റെയും സ്വാധീനമാണ് ജാൻവിക്ക് വീണ്ടും വീണ്ടും അവസരങ്ങൾ ലഭിക്കുന്നതിന് കാരണമെന്ന് ഇവർ പറയുന്നു. ജാൻവിക്ക് ലഭിച്ച അവസരങ്ങൾ മറ്റൊരു പുതുമുഖത്തിനു ലഭിച്ചിരുന്നെങ്കിൽ അവർ ഇന്ന് ഇന്ത്യൻ സിനിമയ്ക്കു മുതൽക്കൂട്ടാകുമായിരുന്നുവെന്നും വിമർശകർ പറയുന്നു.