ശ്രീദേവി-ബോണി കപൂർ ദമ്പതികളുടെ മകളും ബോളിവുഡ് നടിയുമാണ് ജാൻവി കപൂർ. കഴിഞ്ഞ ദിവസം ജാൻവി തന്റെ വീട്ടിലെ കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപാകെ അവതരിപ്പിച്ചിരുന്നു.
ശ്രീദേവി ആദ്യമായി വാങ്ങിയ ഭവനമാണിത്. വാങ്ങിയ നാളുകളിൽ ഈ വീട് തീർത്തും വ്യത്യസ്തമായിരുന്നു എന്ന് ജാൻവി പറയുന്നു.ചെന്നൈയിലുള്ള ബംഗ്ലാവിന്റെ കാഴ്ചയാണ് ജാൻവി അവതരിപ്പിച്ചത്. പിതാവ് ബോണി കപൂറും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ലോകം മുഴുവൻ സഞ്ചരിച്ച് മോടി പിടിപ്പിക്കാനുള്ള അലങ്കാര വസ്തുക്കൾ ഈ വീടിനുള്ളിൽ ശ്രീദേവി എത്തിച്ചിരുന്നു.മകൾ വിവാഹിതയായശേഷം വീടിന്റെ ലുക്ക് മാറ്റാനായിരുന്നു ശ്രീദേവിയുടെ ആഗ്രഹം.
2018ൽ ശ്രീദേവയുടെ മരണശേഷം ഈ വീട് ഇവർ പുനഃരുദ്ധാരണം ചെയ്തിരുന്നു. കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാൻ ഒരു സ്ഥലം എന്ന ലക്ഷ്യത്തോടെയാണ് വീട് പുതുക്കിയത്.
വീട് പഴയതാണെങ്കിലും, ഇതിൽ ഒട്ടേറെ ഓർമകളുണ്ട്. അമ്മ ശ്രീദേവിയുടെ ആഗ്രഹപ്രകാരമാണ് ഇപ്പോഴും വീട്ടിലെ കുളിമുറി കൊളുത്തില്ലാതെ നിലനിർത്തുന്നത്. അതിനു പിന്നിൽ ശ്രീദേവിയുടെ ഒരു വലിയ ഭയം തന്നെയായിരുന്നു.
കുളിമുറിക്കുള്ളിൽ കയറി വാതിൽ കൊളുത്തിട്ട് മകൾ ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കും എന്ന് ശ്രീദേവി ഭയന്നിരുന്നു. അതുകൊണ്ടു മകളോട് കുളിമുറിയിൽ കൊളുത്തിടരുത് എന്ന് ശ്രീദേവി പ്രത്യേകം നിർദേശിച്ചിരുന്നു.
അതിനാൽ തന്നെ മുറി മുഴുവൻ മോടിപിടിപ്പിച്ചിട്ടും ഇപ്പോഴും കുളിമുറി കൊളുത്തില്ലാതെ നിലനിർത്തിയിട്ടുണ്ട്.വീട്ടിലെ മറ്റു ചില ഭാഗങ്ങളും ജാൻവി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.
ഒരു മൂലയിൽ ചില പെയിന്റിംഗുകൾ ഉണ്ട്. ശ്രീദേവി സ്വന്തം കൈകൊണ്ടു പെയിന്റ് ചെയ്ത ചില വസ്തുക്കളും, അവരുടെ പെയിന്റിംഗുകളും ഇവിടെ കാണാം.