താരങ്ങൾക്ക് പിന്നാലെ തന്നെ മക്കളും സിനിമയിൽ അരങ്ങേറുന്നതു പതിവാണ്. അതു ബോളി വുഡിലായാലും ഇങ്ങു മലയാളത്തിലായാലും. മാതാപിതാക്കളുടെ പാത പിന്തുടർന്നെത്തുന്നവർക്ക് ശക്തമായ പിന്തുണയാണ് ആരാധകർ നൽകുന്നത്. ജനനം മുതൽത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ.
ബാലതാരമായും പിന്നീട് നായികയും നായകനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ബോളിവുഡിന്റെ സ്വന്തം താരറാണിയായ ശ്രീദേവിക്ക് പിന്നാലെയായാണ് ജാൻവി കപൂറും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നില്ല. ആ മോഹം ബാക്കിവെച്ചാണ് ശേരീദേവി അകാലത്തിൽ പൊലിഞ്ഞത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന താരപുത്രി കൂടിയാണ് ജാൻവി കപൂർ. നിമിഷനേരം കൊണ്ടാണ് ഈ താരപുത്രിയുടെ ചിത്രങ്ങൾ തരംഗമായി മാറുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരപുത്രി പങ്കുവെച്ച ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായെത്തിയ ജാൻവിയുടെ ചിത്രത്തിന് ഇതിനകം തന്നെ ആ ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇത് ജാൻവിയല്ല ശ്രീദേവിയാണെന്നാണ് തോന്നുന്നതെന്ന കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിൽപ്പിലും നോട്ടത്തിലുമൊക്കെ ജാൻവി ശ്രീദേവിയെപ്പോലെ തന്നെയാണെന്നും അവർ പറയുന്നു. ഇരുവരും തമ്മിലുളള സാമ്യം ഇപ്പോഴാണ് ശരിയായതെന്നുള്ള കമന്റുകളുമുണ്ട്. ശ്രീദേവിയ പകർത്തി വെച്ചത് പോലെ തന്നെയുണ്ടെന്ന കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.