ബോളിവുഡ് ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. സെലിബ്രിറ്റികളുടെ ഒത്തുചേരലിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് അവർ തെരഞ്ഞെടുക്കുന്ന ഔട്ട്ഫിറ്റാണ്. മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ജാൻവി കപുറിന്റെ ലുക്കും ഔട്ട്ഫിറ്റുമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം.
പാർട്ടി വെയർ സാരിയാണ് ജാൻവി തെരഞ്ഞെടുത്തിരിക്കുന്നത്. സാരിയോടുള്ള ജാൻവിയുടെ ഇഷ്ടം അരാധകർക്ക് അറിയാവുന്ന കാര്യമാണ്. സാരിയിൽ നിരവധി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആളാണ് ജാൻവി. തന്റെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഇത്തിരി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.