ഇന്ത്യൻ ഭക്ഷണം സമാനതകളില്ലാത്ത രുചികൾ, സുഗന്ധങ്ങൾ, ടെക്സ്ചറുകൾ, രുചി സംവേദനങ്ങൾ എന്നിവ നിറഞ്ഞതാണ്. അതുകൊണ്ടാണ് ടൂറിസ്റ്റുകളോ വിശിഷ്ട വ്യക്തികളോ ഇന്ത്യ സന്ദർശിക്കുമ്പോൾ ആധികാരികമായ ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കാൻ അവർ ഇഷ്ടപ്പെടുന്നത്.
അത്തരത്തിലുള്ള ഒരാളാണ് ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി. അദ്ദേഹം പലപ്പോഴും ഇന്ത്യൻ പലഹാരങ്ങൾ ആസ്വദിക്കുന്നതായി കാണാം. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ ഒരു പോസ്റ്റ് പങ്കിട്ടു. അത് നഗര സന്ദർശന വേളയിൽ ലഖ്നൗ ബിരിയാണി ആസ്വദിക്കുന്നതാണ്.
‘രണ്ടു ദിവസം തുടർച്ചയായി ലഖ്നോവി ബിരിയാണി! എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബിരിയാണി,’ അദ്ദേഹം എക്സിൽ കുറിച്ചു.
ഇളം മാംസം, സുഗന്ധമുള്ള മസാലകൾ, നീളമുള്ള അരി എന്നിവയാണ് ഈ ബിരിയാണിയുടെ പ്രത്യേകത. ഇന്ത്യൻ സംസ്കാരത്തിലുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ താൽപ്പര്യത്തിന് പലരും സുസുക്കിയെ പ്രശംസിച്ചു. അതിനിടെ ചിലർ ഇന്ത്യയിലെ ഏറ്റവും മികച്ച ബിരിയാണിയെക്കുറിച്ച് ചർച്ച ചെയ്തു.
Lucknowi Biryani for two days in a row !
— Hiroshi Suzuki, Ambassador of Japan (@HiroSuzukiAmbJP) November 4, 2023
Simply the best Biryani I’ve ever had !! 👍😄 pic.twitter.com/5Qj5f8fGFw